16 September Monday

സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കൽപ്പറ്റ
ദേശീയപാത 766 ലെ ഗതാഗത നിരോധനകാര്യത്തിൽ സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിൽ സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ട്‌ ചർച്ച നടത്തി. ബദൽപാത ദേശീയപാതയാക്കുന്നതിന്‌ നാലാഴ്‌ച്ചക്കകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ സുപ്രീം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട്‌ നിർദേശിച്ചത്‌. ഈ നിർദ്ദേശം കേരളത്തിന്‌ അംഗീകരിക്കാനാവില്ലെന്ന്‌ ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായി സർവകക്ഷിസംഘം നേതാക്കൾ പറഞ്ഞു. പുതിയ നിർദ്ദേശം കേരളത്തിലെ ജനങ്ങളെ സാരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്‌ണൻ, സി മമ്മൂട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, പി പി സുനീർ, സി കെ സഹദേവൻ, പി എം ജോയി, ടി എം റഷീദ്‌, വി മോഹനൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top