20 September Friday

ക്ഷീര കർഷകർക്ക് സംഘത്തിന്റെ ഓണസമ്മാനം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
മാനന്തവാടി
മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി ക്ഷീരകർഷകർക്ക് ബോണസ്‌ തുക പ്രഖ്യാപിച്ചു . തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയ  ആദ്യ യോഗത്തിലാണ് 30 ലക്ഷം രൂപയുടെ ബോണസ്  ഓണത്തോടനുബന്ധിച്ച്  നൽകാൻ തീരുമാനിച്ചത്. 
കഴിഞ്ഞ 25 വർഷമായി എൽഡിഎഫ് നേതൃത്വത്തിലുള്ള ക്ഷീര കർഷക ജനാധിപത്യ മുന്നണിയാണ് സംഘം ഭരിക്കുന്നത്. ക്ഷീരകർഷകർക്കായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ചതിന്റെ ഫലമാണ്  ഈ വിജയമെന്ന്‌  ഭരണ സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് പാലുൽപ്പാദകർക്ക് കഴിഞ്ഞ ഏപ്രിൽ ,മെയ്, ജൂൺ, ജൂലൈ ,ആഗസ്റ്റ് മാസത്തിൽ അളന്ന പാലിന് ലിറ്ററിന് ഒരു രൂപ നിരക്കിൽ ബോണസ് നൽകാനാണ്  തീരുമാനം. പ്രളയത്തെ തുടർന്ന് ക്ഷീര കർഷകർ ബുദ്ധിമുട്ടിലായപ്പോൾ പ്രളയബാധിത മേഖലകളിൽ നൂറുകണക്കിന് ചാക്ക് കാലിത്തീറ്റകൾ, സൈലേജ്, വൈക്കോൽ പച്ചപ്പുല്ല് എന്നിവ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സൗജന്യമായി നൽകിയിരുന്നു.
മുഴുവൻ കർഷകർക്കുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് തീറ്റപ്പുൽ ഉൾപ്പെടെയുള്ളവ കർഷകർക്ക് ലഭ്യമാകുന്നതിനുള്ള കൂടുതൽനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പി ടി ബിജു പറഞ്ഞു. വാർത്താ സമ്മേളനത്തിൽ  സെക്രട്ടറി എം എസ് മഞ്ജുഷ  ഭരണസമിതി അംഗങ്ങളായ സണ്ണി ജോർജ്, ബിജു അമ്പീത്തറ, ഷിബു, പി കെ എൽദോ, സിസി രാമൻ, എം കെ ഗിരിജ, ടി ജെ സോന ,റെജി ജോസി എന്നിവരും  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top