16 September Monday

ദുരിതബാധിതർക്ക്‌ സഹായമായി പൊലീസും മാധ്യമപ്രവർത്തകരും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ഇടുക്കി പ്രസ്‌ ക്ലബ്ബും പൊലീസ്‌ അസോസിയേഷനും ചേർന്ന്‌ സമാഹരിച്ച ദുരിതാശ്വാസ കിറ്റുകൾ പൊഴുതന മൂവട്ടി കോളനിയിൽ വിതരണം ചെയ്യുന്നു.

 കൽപ്പറ്റ
പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുമായി മാധ്യമപ്രവർത്തകരും പൊലീസും . ഇടുക്കി പ്രസ്‌ ക്ലബ്ബ്‌, പൊലീസ്‌ അസോസിയേഷൻ, ഓഫീസേഴ്‌സ്‌ അസോസിയേഷൻ എന്നിവ ചേർന്ന്‌ സമാഹരിച്ച പത്ത്‌ ലക്ഷം രൂപയുടെ   സാധനങ്ങളാണ്‌ വയനാട്‌ ജില്ലയിലെ ദുരിത ബാധിതമേഖലകളിൽ വിതരണം ചെയ്‌തത്‌.   മുട്ടിലിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌  ടി ഭരതൻ  കിറ്റുകൾ ഏറ്റ്‌വാങ്ങി.  പൊഴുതന   മൂവട്ടി കോളനിയിൽ പഞ്ചായത്ത്‌ മെമ്പർ അംബികക്ക്‌ കിറ്റുകൾ നൽകി  ഉദ്‌ഘാടനം നിർവഹിച്ചു.  ഇടുക്കി പ്രസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ അഷറഫ്‌ വട്ടപ്പാറ,സെക്രട്ടരി എം എൻ സുരേഷ്‌, പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ എസ്‌ ഔസേഫ്‌,  വയനാട്‌ ജില്ല പ്രസിഡണ്ട്‌  കെ കെ അബ്‌ദുൾ ഷെരീഫ്‌, കെപിഒഎ ജില്ല സെക്രട്ടരി പി സി സജീവ്‌,  കെപിഎ സംസ്ഥാന  വൈസ്‌ പ്രസിഡണ്ട്‌ സണ്ണി ജോസഫ്‌, വയനാട്‌  ജില്ല സെക്രട്ടരി പി ജി സതീഷ്‌കുമാർ,വയനാട്‌ പ്രസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ പ്രദീപ്‌ മാനന്തവാടി, സെക്രട്ടരി പി ഒ ഷീജ,എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top