18 September Wednesday

വില വിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കൽപ്പറ്റ
വില വിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യോപദേശക സമിതി. എല്ലാ പലചരക്ക് കടകളും ഹോട്ടലുകളും പച്ചക്കറി കടകളും  വില വിവര പട്ടിക പ്രസിദ്ധീകരിക്കണം. എഡിഎം കെ അജീഷ്‌ അധ്യക്ഷനായിരുന്നു.  കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ മാത്രമെ റേഷൻകടകൾക്ക് വിതരണം ചെയ്യുന്നുള്ളു എന്ന് ഉറപ്പ് വരുത്തുന്നതിന് സപ്ലൈകോ ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകുവാനും തീരുമാനിച്ചു. ഗോഡൗണുകളിൽ നിന്നും മോശമായ ഭക്ഷ്യധാന്യം ലഭിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  എഫ്സിഐയിൽ നിന്നും മോശമായ ഭക്ഷ്യധാന്യം ലഭിച്ചാൽ മാറ്റി നൽകുന്നതിന് എഫ്സിഐയ്ക്ക് നിർദ്ദേശം നൽകുന്നതിന് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ലഭിക്കുന്നതിന് താമസം നേരിടുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് യോഗം നിർദേശം നൽകി.
കളിമുറ്റം 2019
മീനങ്ങാടി  
 മീനങ്ങാടി പഞ്ചായത്ത് റാട്ടക്കുണ്ട് വാർഡ് ബാല പഞ്ചായത്തിന്റെ  നേതൃത്വത്തിൽ  ആഗസ്ത് 30, 31 ന് കളിമുറ്റം 2019 സംഘടിപ്പിക്കും. കണ്ണൂർ പടവ് ക്രിയേറ്റീവ് തീയറ്ററാണ് ദ്വിദിന ശിൽപ്പശാല നയിക്കുന്നത്. കുട്ടികളുടെ സമഗ്രമായ ബൗദ്ധിക വികാസമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ സബ് കളക്ടർ എൻ എസ് കെ ഉമേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ അധ്യക്ഷയാകും. വായനാമുറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാർ  ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഡിനേറ്റർ പി  സാജിത ഹരിതബാഗ് വിതരണവും വയനാട് ഡിറ്റിപിസി സെക്രട്ടറി ബി ആനന്ദ് സ്നേഹ കുടുക്ക  വിതരണവും ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ടിമ്പിൾ മാഗി മുഖ്യ പ്രഭാഷണവും നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top