18 September Saturday

പഴേരിയിൽ എൽഡിഎഫിന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

ബത്തേരി നഗരസഭാ ഏഴാം വാർഡ് എൽ ഡി എഫ് തിരെഞ്ഞെടുപ്പ് കൺവൻഷൻ പഴേരിയിൽ സി പി ഐ എം 
 ജില്ലാ സെക്രെട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയുന്നു

 ബത്തേരി

  ബത്തേരി നഗരസഭ പഴേരി വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി എസ്‌ രാധാകൃഷ്‌ണന്റെ വിജയത്തിന്‌ 101 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു. കോൺഗ്രസ്‌ കൗൺസിലറായിരുന്ന എം എസ്‌ വിശ്വനാഥൻ  സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി കൗൺസിലർ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ്‌ അടുത്ത മാസം 11ന്‌ ഉപതെരഞ്ഞെടുപ്പ്‌. കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. പി ജി സോമനാഥൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം  വി വി ബേബി, മുതിർന്ന നേതാവ്‌ പി എ മുഹമ്മദ്‌, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ കെ ജെ ദേവസ്യ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം കെ ഗീവർഗീസ്‌, സി കെ സഹദേവൻ, ബേബി വർഗീസ്‌, ടി കെ രമേശ്‌, സ്ഥാനാർഥി എസ്‌ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കെ കെ കുര്യാക്കോസ്‌ സ്വാഗതവും കെ റഷീദ്‌ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബാബു അബ്ദുറഹിമാൻ (ചെയർമാൻ) , കെ റഷീദ്‌ (കൺവീനർ) , കെ കെ കുര്യാക്കോസ്‌‌ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top