24 July Saturday
ബിരിയാണി ഫെസ്റ്റ്‌ നടത്തി;

എസ്എഫ്ഐ ഓഫീസ് നിർമാണത്തിന് 
70,000 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

എസ്എഫ്ഐ പുൽപ്പള്ളി ഏരിയാ കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ കണ്ടെത്തിയ തുക ഏരിയാ ഭാരവാഹികളിൽനിന്ന്‌ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

 
കൽപ്പറ്റ
   രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ ആരംഭിക്കുന്ന എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ്‌ നിർമാണത്തിന്‌ ബിരിയാണി ഫെസ്‌റ്റിലൂടെ സമാഹരിച്ചത്‌ 70,000 രൂപ.  കൽപ്പറ്റ എ കെ ജി ഭവന് സമീപം പ്രവർത്തനത്തിനൊരുങ്ങുന്ന എസ്എഫ്ഐ ജില്ലാ കമ്മിറ്റി  ഓഫീസ് നിർമാണത്തിനായി  പുൽപ്പള്ളി, മുള്ളംകൊല്ലി, കാപ്പിസെറ്റ്, പാടിച്ചിറ ലോക്കലുകളിൽ നടന്ന ബിരിയാണി ഫെസ്റ്റിലൂടെ എസ്എഫ്ഐ പുൽപ്പള്ളി ഏരിയാ കമ്മിറ്റി സമാഹരിച്ച 70,000 രൂപ ജില്ലാ കമ്മറ്റിക്ക് കൈമാറി. ഇതോടെ പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റും സാനിറ്റിറ്റൈസർ ചലഞ്ച് സംഘടിപ്പിച്ചും വിദ്യാർഥികൾ കൂലിപ്പണി ചെയ്തതും ഉൾപ്പെടെ  വിവിധങ്ങളായ ക്യാമ്പയിനുകൾ സംഘടിപ്പിച്ച് ഒരു ലക്ഷത്തി അറുനൂറ്റി എൺപത്തിമൂന്ന് രൂപ  പുൽപ്പള്ളി ഏരിയാ കമ്മിറ്റിയിൽനിന്ന്‌ എസ്എഫ്ഐ  പ്രവർത്തകർ കണ്ടെത്തി.
പുരോഗമന പ്രസ്ഥാനത്തിന്റെയും  വർഗ ബഹുജനസംഘടനകളുടെയും പങ്കാളിത്തത്തോടെ  സംഘാടക സമിതി രൂപീകരിച്ച് പുൽപ്പള്ളിയിൽ  നടന്ന  ബിരിയാണി ഫെസ്റ്റ് വമ്പിച്ച വിജയമായി മാറി. 
   രാജ്യത്താദ്യമായി വയനാട്ടിൽ ഉയരുന്ന എസ്എഫ്ഐയുടെ സ്വതന്ത്ര ഓഫീസ് കെട്ടിടത്തിന്റെ  നിർമാണ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ഏരിയാ കമ്മറ്റിയിൽ നടന്ന വിവിധ ക്യാമ്പയിനുകളുടെ ഭാഗമായവരെ അഭിവാദ്യംചെയ്യുന്നതായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top