30 November Monday
സുഭിക്ഷ കേരളം

മത്സ്യകൃഷിക്ക്‌ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
 
കൽപ്പറ്റ
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  നടപ്പാക്കുന്ന വീട്ടുവളപ്പിലെ  കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 2 സെന്റ് കുളത്തിൽ പടുത (സിൽപോളിൻ ഷീറ്റ്) വിരിച്ച് നടത്തുന്ന മത്സ്യകൃഷിയ്ക്ക് പ്രോജക്ട് കോസ്റ്റ് 1,23,000 രൂപയാണ്. ഇതിൽ 60 ശതമാനം ഗുണഭോക്തൃവിഹിതവും 40 ശതമാനം സബ്‌സിഡി തുകയും ആയിരിക്കും. 
        നൂതനകൃഷി രീതിയായ ബയോഫ്‌ളോക്കിൽ ഇരുമ്പ് ചട്ടക്കൂടിനകത്ത് ഷീറ്റ് വിരിച്ച് ഉണ്ടാക്കുന്ന ടാങ്കിൽ ഗിഫ്റ്റ് മത്സ്യങ്ങൾ നിക്ഷേപിച്ചാണ് കൃഷി ചെയ്യേണ്ടത്. മത്സ്യകൃഷിയിൽ താല്പര്യമുള്ള കുടുംബശ്രീ അയൽക്കൂട്ടം, സ്വയംസഹായ സംഘം, മത്സ്യകർഷകർ തുടങ്ങിയവർക്ക്   ഗുണഭോക്താക്കളാകാം.
     തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്.  വിവരങ്ങൾക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അക്വാകൾച്ചർ പ്രമോട്ടർമാരുമായോ ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ 04936 255214, 9605234929, 8113909214

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top