മാനന്തവാടി
ഓടിക്കൊണ്ടിരിക്കേ കാർ കത്തിനശിച്ചു. കുറ്റിമൂല പാണായിക്കൽ നിധീഷിന്റെ കാറാണ് കത്തിയത്. ബുധൻ രാത്രി എട്ടോടെ കണിയാരത്തായിരുന്നു സംഭവം.
മാനന്തവാടിയിൽനിന്ന് കാറിൽ നിധീഷും സുഹൃത്തുക്കളും വീട്ടിലേക്ക് പോവുകയായിരുന്നു. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഇറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. നിമിഷനേരം കൊണ്ട് കാറിന് തീപ്പിടിച്ചു. കത്തി നീങ്ങിയ കാർ വൈദ്യുതി പോസ്റ്റിനും വൈദ്യുതിത്തൂൺ വലിച്ചു കെട്ടിയ കമ്പിക്കുമിടയിലാണ് നിന്നത്. കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. രണ്ടാഴ്ച മുമ്പാണ് നിധീഷ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..