30 May Saturday

18 കേസുകൾ: 12 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കൽപ്പറ്റ
കോവിഡ്‌–-19 വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിലായി 18 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 12 പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. കോവിഡ്‌–-19 മായി ബന്ധപ്പെട്ട്‌ വ്യാജപ്രചരണം നടത്തിയ കുറ്റത്തിന്‌ കൽപ്പറ്റ, വെള്ളമുണ്ട പൊലിസ്‌ സ്‌റ്റേഷനുകളിലായി ഓരോ കേസുകളിലായി നാല്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയിട്ടും അത്‌ ലംഘിച്ച്‌ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടന്ന്‌ പൊതു ജനങ്ങളുമായി സമ്പർക്കം പുലർത്തിയതിന്‌ എട്ട്‌ കേസെടുത്തു. കൽപ്പറ്റ, അമ്പലവയൽ, പുൽപ്പള്ളി, വെള്ളമുണ്ട, മാനന്തവാടി എന്നീ സ്‌റ്റേഷനുകളിലായാണ്‌ കേസ്‌.  നാല്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു.  സർക്കാർ ഉത്തരവ്‌ ലംഘിച്ച്‌ ആരാധനാലായങ്ങളിൽ 20 പേരിൽ കൂടുതൽ ആളുകളെ ഉൾപെടുത്തി പ്രാർഥന നടത്തിയ സംഭവത്തിൽ നാല്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. കുടുതൽ ആൾക്കാരെ ഉൾപെടുത്തി വിവാഹസൽക്കാരം നടത്തിയതിന്‌ അമ്പലവയൽ സ്‌റ്റേഷനിൽ ഒരു കേസും രജിസ്‌റ്റർ ചെയ്‌തു. പകർച്ചവ്യാധികൾ വ്യാപിക്കുമെന്ന്‌ അറിവുണ്ടായിട്ടും അത്‌ പാലിക്കാതെ കൂട്ടത്തോടെ ആളുകൾ വരുന്ന രീതിയിൽ കച്ചവടത്തിലേർപെട്ടതിന്‌ മൂന്ന്‌ കേസുകളിലായി കമ്പളക്കാട്‌, പടിഞ്ഞാറത്തറ, തലപ്പുഴ സ്‌റ്റേഷനുകളിൽ 4 പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top