27 May Wednesday

225പേർ കൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

പാൽവെളിച്ചം പുതിയൂർ പണിയ കോളനിയിൽ കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കൈകൾ കഴുകുന്ന പാലമ്മ

കൽപ്പറ്റ
കോവിഡ്‌–-19  പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 225 പേർ കൂടി നിരീക്ഷണത്തിൽ.  ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ  ആകെ എണ്ണം 1142 ആയി.  33 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്‌. അഞ്ച്‌ എണ്ണത്തിന്റെ  ഫലം ലഭിക്കാനുണ്ട്‌. നിരീക്ഷണത്തിലുള്ള മുഴുവൻപേരും വീടുകളിലാണ്‌. 17പേർ വിദേശങ്ങളിൽനിന്നും( പ്രൈമറി കോൺടാക്ട്‌) വന്നവരും  57 പേർ വിദേശങ്ങളിൽനിന്നും വന്നവരുമായും(സെക്കൻഡറി കോൺടാക്ട്‌) ബന്ധം പുലർത്തിയവരാണ്‌.   തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ  പരിശോധന ശക്തമാക്കിയതിനാലാണ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുടുന്നതെന്ന്‌  അധികൃതർ പറഞ്ഞു. ജില്ലയിൽ 79 വിദേശപൗരൻമാർ വിവിധ ടൂറിസ്‌റ്റ്‌ ഹോമുകളിലും റിസോർട്ടുകളിലും കഴിയുന്നുണ്ട്‌. 
 
കർഫ്യൂ ലംഘിച്ച്‌ മാംസവിൽപ്പന; യുവാക്കൾക്കെതിരെ കേസ്‌
കൽപ്പറ്റ
ജനതാ കർഫ്യു അവഗണിച്ച്‌ മാംസ വിൽപ്പന നടത്തിയ യുവാക്കൾക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു.  പടിഞ്ഞാറത്തറ  തെങ്ങുമുണ്ടസ്വദേശികളായ പുത്തൂര്‍വീട്ടില്‍ സജിത്(37), അബ്ദുല്‍റഷീദ് (37) എന്നിവർക്കെതിരെയാണ്‌ പടിഞ്ഞാറത്തറ പൊലിസ്‌ കേസെടുത്തത്‌.  അറസ്റ്റ്ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ലംഘിച്ചതിന്‌ 15പേർക്കെതിരെ നേരത്തേ കേസ്‌ എടുത്തിട്ടുണ്ട്‌. വ്യാജപ്രചാരണം നടത്തിയതിന്‌ രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. 
ആദിവാസികളുടെ കണക്കെടുത്തു
കൽപ്പറ്റ
ജില്ലയിലെ കോളനികളിൽ നിന്ന് കർണാടകയിൽ ജോലിക്ക് പോയവരുടെ വിവരങ്ങൾ ശേഖരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കണക്കെടുപ്പ്‌.  മൂവായിരത്തോളം കോളനികളാണ്‌ ജില്ലയിലുള്ളത്‌. ഇതിൽ 530 കോളനികളിൽനിന്നും കുടുംബശ്രീ പ്രവർത്തകർ വിവരങ്ങൾ ശേഖരിച്ചു. ഇതുപ്രകാരം 1677 പേരാണ് ജോലിക്ക് പോയത്. ഇതിൽ 883 പേർ തിരികെയെത്തി. ഇവരിൽ 39 പേർ നിരീക്ഷണത്തിലാണ്‌. കർണാടകയിലെ കുടകിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു കണക്കെടുപ്പ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top