02 March Tuesday

64–ാം ദിനത്തിൽ കർഷകസമരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
കൽപ്പറ്റ
ഡൽഹിയിൽ  കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കൽപ്പറ്റയിൽ നടക്കുന്ന ഐക്യദാർഢ്യസത്യഗ്രഹം ശക്തമായി തുടരുന്നു. ഇടതുപക്ഷ കർഷക സംഘടനകകളുടെ നേതൃത്വത്തിലുള്ള കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി കൽപ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂൾ പരിസരത്ത്‌ നടത്തുന്ന ഐക്യദാർഢ്യസത്യഗ്രഹം തിങ്കളാഴ്‌ച 63ദിവസം  പിന്നിട്ടു.  
      കർഷകർക്ക്‌ പന്തുണയുമായി തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും ജീവനക്കാരും ജനപ്രതിനിധികളുമെല്ലാം ഓരോദിവസവും സമരപന്തലിലെത്തുന്നുണ്ട്‌. തിങ്കളാഴ്‌ച ടി ബി സുരേഷ്‌  ഉദ്‌ഘാടനം ചെയ്തു. അമ്പി ചിറയിൽ അധ്യക്ഷനായി. വി ഹാരിസ്‌, ഇന്ദിരാസുകുമാരൻ, സനിതാ ജഗദീഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top