25 March Monday

വിഷ്ണുവിനും കുടുംബത്തിനും വീടൊരുക്കി കാക്കവയല്‍ ജിഎച്ച്എസ്എസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കാക്കവയൽ ഗവ. എച്ച്‌എസ്‌എസ്‌ പിടിഎയും വിദ്യാർഥികളും ചേർന്ന്‌ ന ിർമിച്ച വീട്‌

കൽപ്പറ്റ
സംസ്ഥാനത്തെ മികച്ച പിടിഎ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ കാക്കവയൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അവാർഡ് തുക ഉപയോഗിച്ച് സ്‌കൂളിലെ നിർധന വിദ്യാർഥിക്ക് വീട് നിർമ്മിച്ചു നൽകി മാതൃകയായി . അവാർഡ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപയും പുറമെ വിദ്യാർഥികളും രക്ഷകർത്താക്കളും ചേർന്ന് അഞ്ച് ലക്ഷം രൂപയും സമാഹരിച്ചാണ് ആവശ്യമായ തുക കണ്ടെത്തിയത് . നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഞായറാഴ‌്ച സി കെ ശശീന്ദ്രൻ നിർവഹിക്കും.
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന വിഷ‌്ണുവിന‌് സ്വന്തമായി വീടില്ലായിരുന്നു. താൽക്കാലികമായി താമസിച്ചുവന്ന വീട‌് പ്രളയത്തിൽ നഷ്ടമായി. ഇതോടെയാണ‌് പിടിഎയും വിദ്യാർഥികളും മറ്റും വീട‌് നിർമിക്കാൻ തീരുമാനിച്ചത‌്.  പിടിഎ പ്രസിഡണ്ട് മഹേഷ് ബാബുവാണ്  ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയത‌്.  അവാർഡ‌് തുകയിൽ നിന്നും മാറ്റിവെച്ച തുകക്ക‌് പുറമെ  വിദ്യാർഥികളും പിടിഎയും അധ്യാപകരും ചേർന്ന‌് ബാക്കി  തുക സമാഹരിക്കുകയും ചെയ‌്തു. 
കാക്കവയൽ കരിങ്കണ്ണി കുന്നിലാണ്   ഏഴ് ലക്ഷം രൂപ ചിലവിൽ  വീട് നിർമ്മിച്ചത്.  മുട്ടിൽ  പഞ്ചായത്തംഗം എം സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നാല് മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചു.. ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങൾ നടത്തി വരുന്ന പിടിഎ ക്ക് പൊതുജനങ്ങളുടെ മികച്ച പിന്തുണ ഉള്ളതുകൊണ്ടാണ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പുരസ്‌കാരങ്ങൾ നേടാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.  ഞായറാഴ‌്ച പകൽ ഒമ്പതിനാണ‌് താക്കോൽദാനം.
വാർത്താ സമ്മേളനത്തിൽ  നിർമാണ കമ്മിറ്റി ജനറൽ കൺവീനർ എം സി ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ  വി സുരേഷ് കുമാർ, പിടിഎ പ്രസിഡണ്ട് കെ എസ്  മഹേഷ് ബാബു , പി ടി ചാക്കോ ,കെ കെ  ഇഖ്ബാൽ,  സുസിലി ചന്ദ്രൻ,  എന്നിവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
 Top