മീനങ്ങാടി
കൊട്ടത്തോണി മറിഞ്ഞ് വീട്ടമ്മയെ കാരാപ്പുഴ ഡാം റിസർവോയറിൽ കാണാതായി. വാഴവറ്റ എഴാംചിറ ചീപ്രംകോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38)യെയാണ് കാണാതായത്. ഞായർ പകൽ മൂന്നോടെയാണ് അപകടം. ചീപ്രം കോളനിക്ക് സമീപത്തെ വെള്ളത്തിൽ കൊട്ടത്തോണിയിൽ പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ബാലൻ നീന്തിക്കയറി രക്ഷപ്പെട്ടു. തുടർന്ന് പ്രദേശവാസികളം ഫയർഫോഴ്സും രാത്രിയാകുംവരെ തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..