28 February Sunday

കർഷക പ്രതിഭകൾക്ക്‌ മാനന്തവാടി ബ്ലോക്കിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

മാനന്തവാടി
സംസ്ഥാന സർക്കാരിന്റെ കാർഷിക അവാർഡ്‌ ജേതാക്കളെ  മാനന്തവാടി  ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു.  മികച്ച ജൈവകർഷകനുള്ള   പുരസ്കാരം നേടിയ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി സ്വദേശി ഒ വി ജോൺസൺ,  ശാരീരിക അവശതകളോട് പൊരുതി കൃഷിയിൽ മികവ് തെളിയിച്ചതിന്പ്രത്യേക പുരസ്കാരം നേടിയ വെള്ളമുണ്ട പഞ്ചായത്തിലെ കൊല്ലിയിൽ കുംഭാമ്മ എന്നിവരെ അവരുടെ വീടുകളിൽ ചെന്നാണ്‌  ആദരിച്ചത്‌.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉപഹാരങ്ങൾ നൽകി.  തൃശ്ശിലേരിയിൽ ഒ വി ജോൺസനെ  ആദരിക്കുന്ന ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് വിപി വത്സല കുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ  ജയഭാരതി,  സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ വി വിജോൾ, ഡിവിഷൻ മെമ്പർ ബി എം വിമല, ഒ പി ശങ്കരൻ മുതലായവർ സംസാരിച്ചു.
  പാതി തളർന്ന ശരീരവുമായി പൊരുതിയ വെള്ളമുണ്ട സ്വദേശി കുംഭമ്മയെ ആദരിക്കുന്ന ചടങ്ങിൽ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ വി വിജോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കെ പുരുഷോത്തമൻ, എം മുരളീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top