മുട്ടിൽ
ഫെബ്രുവരി 6,7 തിയ്യതികളിൽ മുട്ടിൽ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന കെഎസ്ടിഎ 30–- -ാം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മതനിരപേക്ഷ വികസിത കേരളം, കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമ്മേളനം. സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സി ഡി സാംബവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് സമ്മേളന പരിപാടി വിശദീകരിച്ചു. എ കെ രാജേഷ്, എം ഡി സെബാസ്റ്റ്യൻ, പി എം സന്തോഷ് കുമാർ, എൻ എ വിജയകുമാർ, വി എ ദേവകി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി എം മധുവിനെയും കൺവീനറായി ബിനുമോൾ ജോസിനെയും ട്രഷററായി ടി രാജനെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികളും നൂറ്റിയൊന്ന് അംഗ സംഘാടക സമിതിയും രൂപീകരിച്ചു. ടി രാജൻ സ്വാഗതവും ബിനുമോൾ ജോസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..