29 February Saturday

മുട്ടിലിലും നൂൽപ്പുഴയിലും ആയിരങ്ങളുടെ റാലി

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
മുട്ടിൽ 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുട്ടിൽ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ സംഘടപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലി  മുട്ടിലിനെ ജനസാഗരമാക്കി.   ടൗണിൽ  പൊതുസമ്മേളനം   സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സി എസ്‌ ശ്രീജിത്ത്‌ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ പി ഭരതൻ അധ്യക്ഷനായി.  വൈസ് പ്രസിഡന്റ്‌ ഷീജ സെബാസ്റ്റ്യൻ, കെ കെ ഹംസ, ഫാ. തോമസ്‌ ജോസഫ് തേരകം,  കെ മിനി,  ഉഷാ തമ്പി, സുന്ദർരാജ്, എൻ കെ റഷീദ്, എ പി അഹമ്മദ്, ഹസീന എന്നിവർ സംസാരിച്ചു.
ബത്തേരി
പൗരത്വഭേദഗതി നിയമത്തിനെതിരെ നൂൽപ്പുഴ പഞ്ചായത്ത‌് ഭരണസമിതി നേതൃത്വത്തിൽ രൂപീകരിച്ച സെക്കുലർ ഫ‌്ളാറ്റ‌്ഫോം സെക്കുലർറാലി സംഘടിപ്പിച്ചു. കല്ലൂരിൽനിന്നും ആരംഭിച്ച‌് നായ‌്ക്കട്ടിയിൽ സമാപിച്ച റാലിയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന‌് പേർ പങ്കെടുത്തു. സമാപന സമ്മേളനം ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ‌് ചെയർമാൻ പി ആർ ജയപ്രകാശ‌് ഉദ‌്ഘാടനം ചെയ‌്തു. പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ശോഭൻകുമാർ അധ്യക്ഷനായി. ടി മുഹമ്മദ‌്, കെ ഇ വിനയൻ, എം കെ ബാലൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top