20 February Wednesday

തേയില തോട്ടത്തിലെ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019
മേപ്പാടി>തേയിലതോട്ടത്തിലെ കേബിൾ കുരുക്കിൽ  പുള്ളിപ്പുലി കുടുങ്ങി. താഴെ അരപ്പറ്റ ഹരിസൺമലയാളം എസ‌്റ്റേറ്റിനുള്ളിലാണ‌് പുലി കുടുങ്ങിയ‌ത‌്.  വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്തി.
ചൊവ്വാഴ‌്ച പകൽ ഏഴരയോടെ ജോലിക്ക‌് പോകുന്ന തൊഴിലാളികളാണ‌് പുലിയെ കണ്ടത‌്. റോഡിരികിന‌് മുകൾ വശത്ത‌് കേബിൾ കുരുക്കിൽ അകപ്പെട്ട നിലയിലായിരുന്നു. 
 
തുടർന്ന‌്  എസ‌്റ്റേറ്റ‌് അധികൃതർ വനപാലകരെ അറിയിച്ചു. സൗത്ത‌്‌ വയനാട‌് ഡിഎഫ‌്ഒ പി രഞ‌്ജിത‌്കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ ഉടൻ സ്ഥലത്തെത്തി.  സംഭവമറിഞ്ഞ‌് ജനം സ്ഥലത്ത‌് തടിച്ചുകൂടി. മേപ്പാടി പൊലീസ‌് എത്തിയാണ‌് ജനക്കൂട്ടത്തെ നിയന്ത്രിച്ചത‌്. 
 
സീനിയർ വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച‌ാണ‌് പുലിയെ കെണിയിൽ നിന്നും രക്ഷപ്പെടുത്തിയത‌്.   തുടർന്ന‌് കൂട്ടിലാക്കുകയും പത്ത‌് മണിയോടെ  കൊണ്ടുപോകുകയും ചെയ‌്തു. നാല‌് വയസ‌് പ്രായമുള്ള പെൺപുലിയാണ‌് കാര്യമായ പരിക്കേറ്റിട്ടില്ല.  വനംവകുപ്പ‌് രണ്ട‌് ദിവസം പുലിയെ നിരീക്ഷണത്തിന‌് വിധേയമാക്കും.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top