28 November Saturday

കുറുമ്പാലക്കോട്ട, അമ്പുകുത്തി പ്രവേശനമില്ല; ബത്തേരി മത്സ്യമാംസ മാർക്കറ്റ്‌ അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 

കൽപ്പറ്റ
സഞ്ചാരികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന്‌  
 കുറുമ്പാലക്കോട്ട, അമ്പുകുത്തിമല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം   ഞായറാഴ്‌ച  മുതൽ നിരോധിച്ചു. 
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന്   ബത്തേരി നഗരസഭാ പരിധിയിലെ മത്സ്യ മാർക്കറ്റുകളും അടച്ച്‌ പൂട്ടി.  പഴയമാർക്കറ്റ്, ചുങ്കം പുതിയ സ്റ്റാൻഡിലെ മത്സ്യ മാർക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാർക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാർക്കറ്റ്, കോട്ടക്കുന്നിലെ മാർക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവർത്തനം വെള്ളിയാഴ്‌ച വൈകീട്ട് അഞ്ച് മുതൽ ഒരാഴ്ചകാലത്തേക്ക് നിർത്തിവയ്ക്കാൻ കലക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടു. 
ജീവനക്കാർ മാസ്‌ക്, കൈയുറകൾ എന്നിവ ധരിക്കാതെയാണ് മത്സ്യ, മാംസ വിൽപന നടത്തിവരുന്നതെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് നടപടി. ഹോം ഡെലിവറി  നടത്താം. ഫോണിലൂടെ ബുക്ക് ചെയ്ത് വിതരണം ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറി സൗകര്യം ചെയ്യണം.  മാനന്തവാടി, വൈത്തിരി,   ബത്തേരി തഹസിൽദാർമാർ മത്സ്യമാംസ മാർക്കറ്റുകൾ പരിശോധിച്ച് കോവിഡ് പ്രട്ടോക്കോൾ പാലിച്ചാണ് കച്ചവടം ചെയ്യുന്നതെന്ന്‌ ഉറപ്പുവരുത്താനും കലക്ടർ നിർദേശം നൽകി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top