28 November Saturday

ഗ്രീൻടാക്‌സ്‌ വർധിപ്പിച്ചു ഊട്ടിക്ക്‌ പോണേൽ കൂടുതൽ കാശ്‌ വേണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 

ഗൂഡല്ലൂർ 
നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ‌ ഗ്രീൻടാക്‌സ്‌ വർധിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും, ജില്ലകളിൽ നിന്നും എത്തുന്ന വാഹനങ്ങളുടെ  നികുതിയാണ്‌ ‌ ഡിസംബർ ഒന്നു മുതൽ വർധിപ്പിച്ചത്‌.   നൂറ്‌ രൂപ വരെയാണ്‌  വർധന‌.  കക്ക നല്ല, കല്ലാർ, ചെക്ക് പോസ്റ്റ് വഴി വരുന്ന ലോറി, ബസ്സ്, ടിപ്പർ എന്നിവയ്‌ക്ക്‌‌ 100 രൂപ, വാൻ 70,  ടൂറിസ്റ്റ് വാഹനങ്ങൾക്ക് 70, ജീപ്പ്‌ 30, മൂ  ചക്ര വാഹനങ്ങൾക്ക് 15, ബൈക്ക് 10, ഇങ്ങനെയാണ് വർധന.  എന്നാൽ ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള വയനാട് ജില്ലയിൽ എവിടെയും ഇങ്ങനെയുള്ള ഒരു പിരിവും ഇല്ല .
 ടൂറിസ്റ്റ് കേന്ദ്രമായ നീലഗിരിയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്‌റ്റ്‌ വാഹനങ്ങൾ, ചരക്ക് ലോറികൾ ,   ടിപ്പർ അടക്കമുള്ള ലോറികൾ, വാനുകൾ , ജീപ്പുകൾ, കാറുകൾ, പച്ചക്കറി ലോറികൾ, മൂ  ചക്ര വാഹനങ്ങൾ, ബൈക്കുകൾ, എന്നിവ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ എത്താറുണ്ട്‌.  ഈ വാഹനങ്ങൾക്ക്   ഇതുവരെ 30 രൂപയായിരുന്നു ഗ്രീൻ ടാക്സ് .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top