ബത്തേരി
നഗരത്തിലെ ആദ്യത്തെ സർക്കാർ ഹൈസ്കൂളായ സർവജനയിലെ ക്ലാസ്മുറിയിൽനിന്നും പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച ദാരുണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരിൽ ചിലരുടെയും പിടിഎയുടെയും അനാസ്ഥ കാരണമാണ് പൊട്ടിപ്പൊളിഞ്ഞ ക്ലാസ്മുറിയിലെ പൊത്തിൽ നിന്നും വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിൽ വരുത്തിയ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. സമഗ്രമായ അന്വേഷണത്തിലൂടെ സംഭവത്തിലെ അനാസ്ഥ പുറത്തു കൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം.
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
ബത്തേരി
ഗവ. സർവജന ഹൈസ്കൂളിലെ ക്ലാസ്മുറിയിൽനിന്നും പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാർക്കെതിരെ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. കെ വൈ നിഥിൻ അധ്യക്ഷനായി. എം എസ് ഫെബിൻ, നിധീഷ് സോമൻ, അഹ്നാസ് എന്നിവർ സംസാരിച്ചു.