05 December Thursday

ക്ലാസ്‌ മുറികൾ സുരക്ഷിതമാക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

ഷഹാനയ്‌ക്ക്‌ പാമ്പുകടിയേറ്റ ക്ലാസ്‌മുറിയിലെ മാളം

 
കൽപ്പറ്റ
ബത്തേരി ഗവ. സർവജന സ്‌കൂളിലെ ക്ലാസ്സ് മുറിയിൽനിന്നും വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  ക്ലാസ്‌ മുറികളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കി. 
 ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും  അങ്കണവാടികളിലെയും ക്ലാസ്‌ മുറികളിൽ പരിശോധന നടത്തി അടിയന്തരമായി  നന്നാക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി.    തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അതത് പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പാമ്പും ഇഴ ജന്തുക്കളും പ്രവേശിക്കാൻ സാധ്യതയുള്ള വിധത്തിലുള്ള ദ്വാരങ്ങളും മറ്റും അറ്റകുറ്റപ്പണിയിലൂടെ അടയ്ക്കണം. തദ്ദേശ സ്വയ ഭരണ സ്ഥാപനത്തിലെ എൻജിനീയർമാർ വിദ്യാലയം സന്ദർശിച്ച് കെട്ടിടങ്ങളുടെയും ക്ലാസ്സ് മുറികളുടെയും അറ്റകുറ്റ പണികൾ പൂർത്തീകരിച്ചതായി ഉറപ്പ് വരുത്തണം. പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സ തേടിയെത്തുന്ന  രോഗിക്ക്  മാനദണ്ഡങ്ങളനുസരിച്ചുള്ള  ചികിൽസ ലഭിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണമെന്നും കലക്ടർ ഉത്തരവിട്ടു. 
പ്രധാന വാർത്തകൾ
 Top