07 December Tuesday

288 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കൽപ്പറ്റ
 ജില്ലയിൽ 288 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 253 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08 ആണ്.
   ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,017 ആയി. 1,19,799 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2454 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2278 പേർ വീടുകളിലാണ്‌ കഴിയുന്നത്‌. 
രോഗം സ്ഥിരീകരിച്ചവർ
പൂതാടി 41, മുട്ടിൽ 33, മീനങ്ങാടി 32, പുൽപ്പള്ളി 26, മേപ്പാടി 22, കൽപ്പറ്റ 20, ബത്തേരി 18, എടവക 13, മുള്ളൻകൊല്ലി, വൈത്തിരി 10 വീതം, പനമരം 8, മാനന്തവാടി, മൂപ്പൈനാട്, തവിഞ്ഞാൽ 7 വീതം, നെന്മേനി, പൊഴുതന 6 വീതം, കണിയാമ്പറ്റ 5, അമ്പലവയൽ, നൂൽപ്പുഴ 4 വീതം, കോട്ടത്തറ, തൊണ്ടർനാട് 3 വീതം, പടിഞ്ഞാറത്തറ 2,  വെള്ളമുണ്ട 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top