20 October Tuesday

എംപി മാർക്കെതിരെയുള്ള നടപടിയിൽ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
കൽപ്പറ്റ
കർഷദ്രോഹബില്ലിനെതിരെ പ്രതിഷേധിച്ച  എളമരം കരിം ,കെ കെ രാഗേഷ്‌ എന്നിവരുൾപ്പെടെയുള്ള എം പിമാരെ  രാജ്യസഭയിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌ത   നടപടിക്കെതിരെ വ്യാപകപ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. 
ബത്തേരിയിൽ ബേബി വർഗീസ‌്, കെ സി യോഹന്നാൻ, പി കെ രാമചന്ദ്രൻ, എം എസ‌് ഫെബിൻ, കെ കെ കുര്യാക്കോസ‌് എന്നിവർ നേതൃത്വം നൽകി. നായ‌്ക്കട്ടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗം പി ആർ ജയപ്രകാശ‌്, ശോഭൻകുമാർ, ടി കെ ശ്രീജൻ, സി എൻ രവി എന്നിവർ നേതൃത്വം നൽകി. മൂലങ്കാവിൽ കർഷകസംഘം നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന‌് ഷിജൊ പട്ടമന, വി കെ ബോസ‌്, സണ്ണി തയ്യിൽ എന്നിവർ നേതൃത്വം നൽകി. ടി കെ ശ്രീജൻ സംസാരിച്ചു.
കൽപ്പറ്റയിൽ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ചുണ്ടേലിൽ നടന്ന പ്രതിഷേധപ്രകടനത്തിന്‌ എം ജനാർദ്ദനൻ, കെ പ്രതീഷ്‌, എം പ്രസാദ്‌ എന്നിവർ നേതൃത്വം നൽകി.
മാനന്തവാടിയിൽ സി ഐ ടി യു ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിശദീകരണയോഗം സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്തു. എം രജീഷ്, ബാബു ഷജിൽ കുമാർ , സുരജ് കുമാർ , സി പി മുഹമ്മദാലി, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top