21 September Saturday
ഓണവിപണി

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കൽപ്പറ്റ
ഓണക്കാലത്ത് ജില്ലയിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും.    ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ പ്രത്യേകിച്ച് വെളിച്ചെണ്ണ, പപ്പടം, പായസം മിക്‌സ്, വെല്ലം, നെയ്യ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗ്ഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധന    കർശനമാക്കും.  ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാനനുവദിക്കില്ല.  ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് സംശയമുണ്ടെങ്കിൽ 18004251125 എന്ന ടോൾ ഫ്രീ നമ്പറിലോ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ 8943346192, കൽപ്പറ്റ,മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫീസറുടെ 9072639570, ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസറുടെ 8943346570 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രധാന വാർത്തകൾ
 Top