18 September Saturday
പഴേരി വാർഡ്‌ ഉപതെരഞ്ഞെടുപ്പ്‌

എസ്‌ രാധാകൃഷ്‌ണൻ 
എൽഡിഎഫ്‌ സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

എസ്‌ രാധാകൃഷ്‌ണൻ

 
ബത്തേരി
 ബത്തേരി നഗരസഭയിലേക്ക്‌ ഏഴാം വാർഡായ പഴേരിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി എസ്‌ രാധാകൃഷ്‌ണൻ മത്സരിക്കും. എസ്‌ടി സംവരണമായ വാർഡിൽ ആഗസ്‌ത്‌ 11ന്‌ ആണ്‌ ഉപതെരഞ്ഞെടുപ്പ്‌. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡിൽനിന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ച കോൺഗ്രസിലെ എം എസ്‌ വിശ്വനാഥൻ സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ കൗൺസിലർ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 
   സിപിഐ എം കുപ്പാടി പോസ്‌റ്റോഫീസ്‌ ബ്രാഞ്ചംഗമാണ്‌ രാധാകൃഷ്‌ണൻ. 2020ലെ തെരഞ്ഞെടുപ്പിലും ഇതേ വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു.  96 വോട്ടിനായിരുന്നു എം എസ്‌ വിശ്വനാഥന്റെ ജയം. വോട്ടെണ്ണൽ 12ന്‌ നടക്കും. എൽഡിഎഫ്‌ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ കോവിഡ്‌ പ്രോട്ടോകോളിന്‌ വിധേയമായി വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ ചേരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top