14 July Tuesday

‘തരിശിലൊരു നെൽപ്പാടം’

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
മാനന്തവാടി
തരിശുനിലങ്ങിൽ പൊന്നുവിളയിക്കാനുള്ള പദ്ധതിയുമായി  മാനന്തവാടി നഗരസഭ. സംസ്ഥാന സർക്കാരിന്റെ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ  ആദ്യഘട്ടമായി നെൽകൃഷി നടത്തും.  ഇതിനായി ‘തരിശിലൊരു നെൽപാടം’  പദ്ധതി ആവിഷ്‌കരിച്ചു. നഗരസഭ പരിധിയിലെ നൂറ് ഏക്കർ  തരിശുനിലത്ത്‌ വിത്തെറിയും. കർഷകർക്ക് ഹെക്ടറിന് 40, 000 രൂപ ധനസഹായം നൽകും. ആധുനിക കൃഷിക്കൊപ്പം പരമ്പരാഗത നാട്ടറിവ് സാധ്യതകളും ഉപയോഗപ്പെടുത്തും. പദ്ധതിയിലെ  മുഴുവൻ കൃഷിക്കും വിള ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കും.  വയനാടിന്റെ തനത്‌ വിത്തുകളും പരമ്പര്യനെൽവിത്തുകളും പ്രത്യേകമായി കൃഷി ചെയ്യും.   സുഗന്ധ നെൽകൃഷിയും പ്രോത്സാഹിപ്പിക്കും. വിവിധ വകുപ്പുകൾ, മിഷനുകളുൾ, ഏജൻസികൾ എന്നിവയുടെ പ്രവർത്തനങ്ങൾ നഗരസഭാ തലത്തിൽ ഏകോപിപ്പിച്ചായിരിക്കും കൃഷി. ഏകോപനത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. 
പ്രധാന വാർത്തകൾ
 Top