23 August Friday
ഹൈടെക‌് റോഡ‌്

റോമാനന്തവാടി–-കൈതക്കൽ ഡ‌് പ്രവൃത്തി പുരോഗമിക്കുന്നു; മണ്ണിട്ട‌് ഉയർത്തൽ തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019

 -

 
 
മാനന്തവാടി
ഹൈടെക‌് നിലവാരത്തിലേക്കുയർത്തുന്ന  മാനന്തവാടി–-വള്ളിയൂർക്കാവ‌്–-കൈതക്കൽ റോഡ‌് പ്രവൃത്തി പുരോഗമിക്കുന്നു. 46 കോടിയുടെ പ്രവൃത്തിയാണ‌് നടക്കുന്നത‌്. പുഴയോരത്തും വയലോരത്തും സംരക്ഷണ ഭിത്തിയുടെ നിർമാണം ഏതാണ്ട‌് പൂർത്തിയായി.   റോഡ‌് മണ്ണിട്ട‌് ഉയർത്താൻ തുടങ്ങി. നിലവിലെ സ്ഥിതിയിൽനിന്നും ഒരീമീറ്റർ ഉയർത്തിയാണ‌് നിർമാണം.  മൂന്ന‌് കൽവർട്ടുകളും പൂർത്തിയായി. മൂന്നെണ്ണത്തിന്റെ പണി നടക്കുകയാണ‌്. മഴക്ക‌്മുമ്പ‌് പ്രധാനപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കി മറ്റുപണികളിലേക്ക‌് കടക്കാനാണ‌് കരാർ കമ്പനിയായ ഏറനാട‌് എൻജിനിയറിങ് എന്റർപ്രൈസസിന്റെ ശ്രമം.
കഴിഞ്ഞ ജനുവരിയിലാണ‌് റോഡ‌് പ്രവൃത്തി ആരംഭിച്ചത‌്. 12 മീറ്റർ വീതിയിൽ അത്യാധുനിക നിലവാരത്തിലാണ‌് റോഡ‌് നവീകരണം.  പണികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച റോഡായി മാനന്തവാടി–-കൈതക്കൽ റോഡ‌് മാറും. പത്തരകിലോമീറ്റർ ദൈർഘ്യമാണുള്ളത‌്. പുട‌്പാത്ത‌്, ബസ‌്ബേ തുടങ്ങിയവയും പദ്ധതിയിലുണ്ട‌്. നിലവിൽ റോഡ‌് താഴ‌്ന്നാണ‌് കിടക്കുന്നത‌്. ചിലസ്ഥലത്ത‌് പൊന്തിയുമാണുള്ളത‌്.  ആടിയുലഞ്ഞാണ‌് ഇതിലൂടെയുള്ള യാത്ര. മഴക്കാലാത്ത‌് വെള്ളം കയറി ഗതാഗതം സ‌്തംഭിക്കും. വെള്ളം കയറുന്ന ഭാഗങ്ങളെല്ലാം ഉയർത്തിയാണ‌് നിർമാണം. 
മാനന്തവാടിയിൽനിന്നും എളുപ്പത്തിൽ കൽപ്പറ്റയിലേക്കുള്ള പാതയാണിത‌്. നാലാംമൈൽവഴി പനമരത്തേക്ക‌് 15 കിലോമീറ്റർ ദൂരമാണുള്ളത‌്. എന്നാൽ വള്ളിയൂർക്കാവ‌് വഴി 12 കിലോമീറ്റർകൊണ്ട‌് പനമരം ടൗണിലെത്താം. പൂർണമായും ജനവാസകേന്ദ്രത്തിലൂടെയാണ‌് പാത കടന്നുപോകുന്നത‌്. സ്വകാര്യ ബസുകളും കെഎസ‌്ആർടിസിയും സർവീസ‌് നടത്തുന്നുണ്ട‌്. ആയിരങ്ങളാണ‌് നിത്യേന ഇതിലെ യാത്രചെയ്യുന്നത‌്. വള്ളിയൂർക്കാവ‌് ഉത്സവനാളുകളിൽ ദിനംപ്രതി പതിനായിരങ്ങൾ  ഈ പാതയിലൂടെ കടന്നുപോകും. ഒ ആർ കേളു എംഎൽഎ ആയപ്പോൾതന്നെ മാനന്തവാടി–-കൈതക്കൽ റോഡ‌് നവീകരിക്കുമെന്ന‌് ഉറപ്പ‌് നൽകിയിരുന്നു. പിന്നീട‌് സംസ്ഥാന സർക്കാരിനെകൊണ്ട‌് 46 കോടി അനുവദിപ്പിച്ച‌് പ്രവൃത്തി ആരംഭിച്ചു.  എംഎൽഎ നിരന്തരം ഇടപെട്ടാണ‌്  പെട്ടെന്ന‌് ടെൻഡർ ചെയ്യിച്ച‌് പ്രവൃത്തി തുടങ്ങിയത‌്. ഏറ്റവും വിഷമമേറിയ പണികളാണ‌് ഇതിനകം പൂർത്തിയാക്കിയത‌്. പുഴ അരികിലും വയലരികുകളിലും വളരെ താഴെനിന്നുമാണ‌് സംരക്ഷണഭിത്തി കോൺക്രീറ്റ‌് ചെയ‌്ത‌് ഉയർത്തിയത‌്. ഇനി ഇതിനൊപ്പം റോഡ‌് മണ്ണിട്ട‌് ഉയർത്തും.  ഇനിയുള്ള സംരക്ഷണഭിത്തി നിർമാണം അധികം ബുദ്ധിമുട്ടേറിയതലല്ല.  ഇതിന്റെ പ്രവൃത്തികൾ  മഴക്കാലത്തും  നടത്താനാവുമെന്ന‌് നിർമാണ കമ്പനി അധികൃതർ പറഞ്ഞു. വളരെ വേഗത്തിലാണ‌് പണികൾ.  വർഷക്കാലത്തും തടസംകൂടാതെ പണികൾ മുമ്പോട്ടുകൊണ്ടുപോകാനാകുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top