22 August Thursday

ചെമ്പ്രപീക്ക‌് മാനേജ‌്മെന്റിന്റെ ധിക്കാരം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

കൽപ്പറ്റ
തൊഴിലാളികളെ പീഡിപ്പിക്കുന്ന ഫാത്തിമഫാംസ‌് ചെമ്പ്രപീക്ക‌് മാനേജ‌്മെന്റിന്റെ ധിക്കാരനടപടി അവസാനിപ്പിക്കണമെന്ന‌് വയനാട‌് എസ്റ്റേറ്റ‌് ലേബർ യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു.
എസ‌്റ്റേറ്റിൽ ജോലി ചെയ‌്തുവരുന്ന തൊഴിലാളികൾക്ക‌് രണ്ട‌് മാസത്തിലധികമായി ശമ്പളം നൽകിയിട്ടില്ല. വാർഷിക സെറ്റിൽമെന്റും നൽകാതിരിക്കുകയാണ‌്. നേരത്തെ ഉണ്ടായിരുന്ന ആശുപത്രി അടച്ചുപൂട്ടി  റിസോർട്ടാക്കി.  തൊഴിലാളികൾക്ക‌് ചികിത്സപോലും ല ഭ്യമാകുന്നില്ല.  തകർന്ന പാടിമുറികൾ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുകയാണ‌്.  കക്കൂസുകളും അഴുക്കുചാലുകളും യഥാസമയം നന്നാക്കുന്നില്ല.  ഗുരുതരമായ അസുഖമുള്ളവർക്ക‌് പോലും ആംബുലൻസ‌് സൗകര്യം ഒരുക്കുന്നില്ല. 
നിരവധി തവണ ഈ വിഷയം ചർച്ച ചെയ‌്തുവെങ്കിലും പ്രശ‌്നങ്ങൾ പരിഹരിക്കാൻ ഉടമകൾ തയ്യാറാവുന്നില്ല.  അടിയന്തിരമായി പ്രശ‌്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം  ആരംഭിക്കുമെന്ന‌്  യൂണിയൻ എക‌്സിക്യൂട്ടീവ‌് യോഗം മുന്നറിയിപ്പ‌് നൽകി.
യോഗത്തിൽ സി എച്ച‌് മമ്മി, യു കരുണൻ, കെ സെയ‌്തലവി,  കെ ടി ബാലകൃഷ‌്ണൻ, സബിത ശേഖർ എന്നിവർ  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top