25 May Monday
കുടകിലെ കോവിഡ്‌

ആശങ്കയുടെ പാടത്ത്‌ ഇഞ്ചി, വാഴക്കർഷകർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
 
പുൽപള്ളി
കുടക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആദിവാസികളടക്കമുള്ള കർഷക തൊഴിലാളികൾ കുടക്, മൈസൂർ ജില്ലകളിൽനിന്നും മടങ്ങുന്നത്‌ മലയാളി  ഇഞ്ചി കർഷകരെ പ്രതിസന്ധിയിലാക്കി.  ജില്ലയിൽനിന്നുള്ള ആയിരത്തിലധികം കർഷകർ കുടക്, എച്ച്ഡി കോട്ട, ഹാൻഡ് പോസ്റ്റ്, അന്തർ സന്ത, ഹസ്സൻ, സക്ലെസ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിൽ പാട്ടത്തിനെടുത്ത്‌ ഏക്കർ കണക്കിന്‌ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്‌. ജില്ലയിലെ പട്ടികവർഗ കോളനികളിൽനിന്നാണ്‌   തൊഴിലാളികളെ കൊണ്ടുപോകുന്നത്. കുടകിൽനിന്നും തൊഴിലാളികൾ മടങ്ങുന്നതോടെ കൃഷിപ്പണികൾ നിശ്‌ചലമാകകും. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ സ്ഥലം ഒരുക്കി ഇഞ്ചി വിത്ത് നടുന്ന ഘട്ടമാണ്. തൊഴിലാളികളെ കിട്ടാനില്ലെങ്കിൽ വലിയ പ്രതിസന്ധിയാവുടെമന്ന്‌ വർഷങ്ങളായി കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഇഞ്ചി കൃഷി ചെയ്യുന്ന പുൽപ്പള്ളി പാളകൊല്ലി പൊട്ടാനാനിക്കൽ ബേബി, താന്നിതെരുവ്‌ വാലുമ്മൽ മാമച്ചൻ തുടങ്ങിയവർ പറഞ്ഞു. കർശനമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച്‌ തൊഴിലാളികളെ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കണമെന്നാണ്‌ കർഷകർ പറയുന്നത്‌. 
    ഇഞ്ചി കൃഷിയോട് അനുബന്ധിച്ച് ഏത്തവാഴ, ഞാലിപ്പൂവൻ, മൈസൂർ പൂവൻ, വാഴ കൃഷികൾ നടത്തുന്ന കർഷകരും ഉണ്ട്. കടുത്ത ചൂടിൽ വാഴ്‌യ്‌ക്ക്‌ നനക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉണങ്ങിപ്പോകും. 
കോടികളുടെ വരുമാനമാണ്‌ പ്രതിവർഷം ഇഞ്ചികൃഷിയിലൂടെ കർണാടകയിൽനിന്നും  ജില്ലയിലേക്കെത്തുന്നത്‌. വയനാട്ടിൽ ഇഞ്ചി കൃഷി നശിച്ചതോടെ 1990കൾ മുതൽ ആണ് കർഷകർ കർണാടകയിലെ കന്നി മണ്ണുകളിൽ ഇഞ്ചി കൃഷി തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഏക്കർ ഒന്നിന് 5000 രൂപ പാട്ടം കൊടുത്തിരുന്നത് ഇപ്പോൾ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ കൊടുത്താണ്‌ കൃഷിയിറക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top