25 May Monday

വ്യാപാരികൾ നിർദേശങ്ങൾ പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൽപ്പറ്റ
കോവിഡ്‌ വ്യാപനം പ്രതിരോധിക്കുന്നതിന്‌ മുഴുവൻ വ്യാപാരികളും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ജില്ലയിലെ മെഡിക്കൽ ഷോപ്പ്, പച്ചക്കറി, ഹോട്ടൽ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെയാക്കി നിജപ്പെടുത്തണം. 
എല്ലാ കടകളുടെയും മുൻവശത്ത് കൈകൾ ശുദ്ധിയാക്കാനുള്ള സോപ്പ് വെള്ളം സാനിട്ടറേഷൻ പോലുള്ള സംവിധാനങ്ങളും വയ്‌ക്കണം.  കടയിൽ 200 പേജിന്റ ബുക്ക്  വരുന്നവരുടെ പേര്, ഫോൺ നമ്പർ അടക്കമുള്ള ഒരു റെജിസ്റ്റർ തയ്യാറാക്കണം. സ്ഥാപനത്തിന്റെ ഉള്ളും പരിസരങ്ങളും അണുവിമുക്തമാണെന്ന് ഇടക്കിടക്ക് ഉറപ്പ് വരുത്തണം. കൊറോണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും  ജില്ലാ പ്രസിഡന്റ്‌ കെ കെ വാസുദേവൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top