29 May Friday

വ്യാജപ്രചാരണം: രണ്ട്‌ പേർ കൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൽപ്പറ്റ
കോവിഡ്–-19 വൈറസ്‌ സ്ഥിരീകരിച്ചു എന്ന പേരിൽ വാട്‌സാപ്പിലൂടെ  വ്യാജപ്രചരണം നടത്തിയ രണ്ട്‌ പേരെകൂടി  കൽപ്പറ്റ പൊലിസ്‌ അറസ്‌റ്റു ചെയ്‌തു. കൽപ്പ സ്വകാര്യ ആശുപത്രിയിൽ നാലാം മൈൽസ്വദേശിക്ക് കോവിഡ്‌ എന്നായിരുന്ന പ്രചാരണം. വാട്സ്ആപ്പ്ഗ്രൂപ്പ് അഡ്മിൻമാരായ പൊഴുതന മൈലുംപ്പാത്തി സ്വദേശികളായ കൂട്ടുപുലയിക്കൽവീട്ടിൽ ഷിബിൻ (24), വറങ്കോടൻവീട്ടിൽ ആഷിദ് (24)  എന്നിവരെയാണ്‌ പൊലിസ്‌ അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ത്‌. ഇതേ കേസിൽ കഴിഞ്ഞദിവസം പൊഴുതന മൈലുംപാത്തി താനിക്കൽ ഫഹദിനെ അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇയാൾ അഡ്‌മിനായ വാട്‌സ്‌ ആപ്‌ ഗ്രൂപ്പിലൂടെയായിരുന്നു പ്രചാരണം.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top