30 May Saturday

നിരീക്ഷണത്തിലുള്ളവർ ജാഗ്രതൈ: നിഴലായി സൈബർ സെല്ലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

  

കൽപ്പറ്റ
ക്വാവിഡ്‌–-19  വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളിലും ആശുപത്രികളിലും  കഴിയുന്നവരെ നിരീക്ഷിക്കാൻ ജില്ലയിൽ സൈബർ സെൽ  സംവിധാനമായി.  രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും കഴിയുന്നവരെയാണ്‌ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനം വഴി നിരീക്ഷിക്കുന്നത്‌. നിരീക്ഷണത്തിലുള്ളർ  മറ്റെവിടെയെങ്കിലും യാത്ര ചെയ്താൽ ആ നിമിഷം തന്നെ സൈബർ സെല്ലിലുള്ള ജിയോ ഫെൻസിങ്  സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. ഇതോടൊപ്പം ജില്ലാ പൊലിസ്‌  മേധാവിക്കും സന്ദേശം ലഭിക്കും. നിർദേശങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് പൊലിസിന്‌ വിവരം ലഭിക്കുക. നിർദേശങ്ങൾ പാലിക്കാതെ  പരിപാടികളിൽ പങ്കെടുക്കുകയോ പൊതുവിടങ്ങളിൽ  പോവുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ  ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
പ്രധാന വാർത്തകൾ
 Top