27 May Wednesday

മസ‌്ജിദുകളിൽ ഇന്നു മുതൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

ബത്തേരി 
ബത്തേരി താലൂക്കിൽ ഞായറാഴ‌്ച മുതൽ മുഴുവൻ മസ‌്ജിദുകളിലും വിശ്വാസികൾക്ക‌് പ്രവേശനം നിയന്ത്രിക്കാൻ  മുസ്ലിം സംഘടനകളുടെ കോ﹣-ഓർഡിനേഷൻ കമ്മിറ്റി  തീരുമാനിച്ചു. പള്ളികളിൽ ബാങ്കും ഇഖാമത്തും നമസ‌്കാരവും അതത‌് സമയങ്ങളിൽ ഇമാമുമാരും മുഅദ്ദീൻമാരും നിർവഹിക്കും. വിശ്വസികൾ നിലവിലെ അവസ്ഥയിൽ വീടുകളിൽ തന്നെ ആരാധനകൾ നിർവഹിക്കണം. മയ്യത്ത‌് നമസ‌്കാരം വീടുകളിൽ നിർവഹിക്കുകയും ഖബർസ്ഥാനിലേക്ക‌് കൊണ്ടുപോവുകയും ചെയ്യണം. ആളുകൾ വീടുകളിൽനിന്നും പുറത്തിറങ്ങുന്നത‌് പരമാവധി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി പി അബ്ദുൾഖാദർ അധ്യക്ഷനായി. പി പി അയൂബ‌്, അബൂബക്കർ ഫൈസി, കക്കോടൻ മുഹമ്മദ‌്, ഉമ്മർ ഫൈസി, വി മുഹമ്മദ‌് ഷെരീഫ‌്, എ ജി മുഹമ്മദ‌് ഫാറൂഖ‌്, കെ അബൂബക്കർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top