കൽപ്പറ്റ
ജില്ല ഫുട്ബോൾ അസോസിയേഷന്റെ ഒന്നാമത് സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ഞായർ മുതൽ അരപ്പറ്റ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മുൻനിര ഫുട്ബോൾ ക്ലബ്ബായ നോവ ക്ലബ്ബ് അരപ്പറ്റയുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്. കഴിഞ്ഞവർഷത്തെ ജില്ല എ ഡിവിഷനിൽ കൂടുതൽ പോയിന്റ് ലഭിച്ച ജില്ലയിലെ ഏഴ് മുൻനിര ടീമുകളാണ് ടൂർണ്ണമെൻറിൽ മാറ്റുരുക്കുക. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. എഎഫ്സി അമ്പലവയൽ, സ്പൈസസ് മുട്ടിൽ, എസ്‌കെഎംജെ എഫ്സി കൽപ്പറ്റ, ഡബ്ല്യുഎംഒ കോളേജ് മുട്ടിൽ, വയനാട് ഫാൽക്കൻസ്, അത്‌ലറ്റിക് എഫ്സി കൽപ്പറ്റ, നോവ അരപ്പറ്റ എന്നീ ടീമുകളാണ് പങ്കെടുക്കുക. എല്ലാ ദിവസവും വൈകിട്ട് നാലിന് മത്സരങ്ങൾ ആരംഭിക്കും. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീം ജില്ലാ ചാമ്പ്യന്മാർ ആകും. മത്സരങ്ങൾ ഫെബ്രുവരി 17 വരെയാണ്.
വിജയിക്കുന്ന ടീമിന് കേരള പ്രീമിയർ ലീഗ് ക്വാളിഫൈ മത്സരങ്ങളിൽ പങ്കെടുക്കാം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം വി ഹംസ, സെക്രട്ടറി പി എസ് പ്രവീൺ, ടി പി ബഷീർ, കെ ഷംസുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..