ഗൂഡല്ലൂർ
താലൂക്കിൽപ്പെട്ട ചെറുമുള്ളി, കോഴികണ്ടി, പന്നിമൂല, കുറ്റിമൂച്ചി തുടങ്ങിയ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി നാശം വരുത്തുന്നതിൽ ആർഡിഒ ഓഫീസിനുമുന്നിൽ പ്രതിഷേധം. നാട്ടുകാർ ഗൂഡല്ലൂർ ആർഡിഒക്കും ഡിഎഫ്ഒയ്‌ക്കും പരാതി നൽകി. പകൽസമയങ്ങളിൽ വനമേഖലയിൽ നിൽക്കുന്ന കാട്ടാന രാത്രിയായാൽ കൃഷിസ്ഥലങ്ങളിൽ ഇറങ്ങി വാഴ, തെങ്ങ്, കവുങ്ങ്, കപ്പ, ഇഞ്ചി തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ്. വീടുകൾക്ക് നേരെയും ആളുകൾക്കുനേരെയും പരാക്രമം കാണിക്കുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പരാതി നൽകിയത്.
പരിഹാരം കാണുന്നില്ലെങ്കിൽ പ്രത്യക്ഷസമരം നടത്തുമെന്ന് ജനങ്ങൾ മുന്നറിയിപ്പ് നൽകി. സ്ഥലത്തില്ലാതിരുന്ന ആർഡിഒയുമായി നാട്ടുകാർ ഫോണിൽ സംസാരിച്ചു. കാട്ടാന ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് അദ്ദേഹം ഉറപ്പുനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..