28 February Sunday

പോരൂരിന്റെ കൃഷിപാഠത്തിന്‌ കാർഷിക പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

 മാനന്തവാടി‌

വിദ്യാർഥികൾക്ക്‌ കൃഷിപാഠം പകർന്ന പോരൂർ സർവോദയ യുപി സ്‌കൂളിന് സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരം. കഴിഞ്ഞ അധ്യയനവർഷം സ്‌കൂൾ വളപ്പിൽ നടത്തിയ പച്ചക്കറി കൃഷിക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌. ഒരേക്കറോളമാണ്‌  ജൈവകൃഷി ചെയ്‌തത്‌. വിദ്യാർഥികൾക്കൊപ്പം  അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒത്തുചേർന്നു. ക്യാമ്പേജ്, ചീര, കോളിഫ്‌ളവർ, ബീറ്റ്റൂട്ട് തുടങ്ങി 36 ഇനങ്ങളാണ്‌ കൃഷി ചെയ്‌തത്‌. വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചായിരുന്നു പരിപാലനം.  പിടിഎ പൂർണ പിന്തുണ നൽകി. പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. 25000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാർഡ്‌ വിദ്യാർഥികൾക്കുള്ള അംഗീകാരമാണെന്ന്‌ ‌ പ്രധാനാധ്യാപിക സിസ്‌റ്റർ സർഗ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top