30 November Monday

ഡിഎഫ്‌ഒ ക്കെതിരെ കേസെടുക്കണം: ഡിഎഡബ്ലുഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കൽപ്പറ്റ
ഭിന്നശേഷിക്കാരനായ ജീവനക്കാരനെ ദാസ്യപണിയെടുപ്പിക്കുകയും പ്രതിഷേധിച്ചപ്പോൾ ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌ത  നോർത്ത്‌ വയനാട്‌ ഡിഎഫ്‌ഒ ക്കെതിരെ ആർപിഡി ആക്ട്‌ പ്രകാരം കേസ്‌ എടുക്കണമെന്ന്‌ ഡിഎഡബ്ലുഎഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി വനംവകുപ്പിലെ താലക്കാലിക ജീവനക്കാരൻ പി ജി മുരളീധരനെയാണ്‌ ഡിഎഫ്‌ഒ ബിഷ്‌ണോയ്‌ വീട്ടു‌ ജോലികൾ അടക്കം ചെയ്യിച്ചത്‌. വീട്ടിൽ അടിച്ചുവാരൽ, വീട്‌ കഴുകൽ, വിറകുവെട്ടൽ എന്നിവയെല്ലാം ചെയ്യിച്ച ഉദ്യോഗസ്ഥന്റെ നടപടി അത്യന്തം ഹീനമാണ്‌. 14 വർഷമായി ജോലയിലുള്ള ജീവനക്കാരനെതിരെ സ്വീകരിച്ച നടപടികൾക്കെതെിരെ ശക്തമായ നിയപനടപടി ഉണ്ടാവണമെന്നും ഡിഎഡബ്ലുഎഫ്‌ ആവശ്യപ്പെട്ടു. കെ വി മോഹനൻ, റഷീദ്‌ വെണ്ണിയോട്‌, കെ വി മത്തായി, ജോസ്‌ തലക്കൻ, ജി ഗിരീഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top