30 November Monday
സമ്പർക്കം വഴി 82

115 രോഗമുക്തി ; 87 പോസിറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
കൽപ്പറ്റ
ജില്ലയിൽ ചൊവ്വാഴ്‌ച  87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  115 പേർ രോഗമുക്തി നേടി. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ  എണ്ണം 5913 ആയി. 4880 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേർ മരണപ്പെട്ടു. നിലവിൽ 993 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 398 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
 
രോഗം സ്ഥിരീകരിച്ചവർ
നെന്മേനി സ്വദേശികളായ 20 പേർ, മേപ്പാടി 18, വെള്ളമുണ്ട 11, കൽപ്പറ്റ, മാനന്തവാടി സ്വദേശികളായ 6 പേർ വീതം, ബത്തേരി  4, എടവക 3, മീനങ്ങാടി, മൂപ്പൈനാട്,  പടിഞ്ഞാറത്തറ 2 പേർ വീതം, കോട്ടത്തറ, മുള്ളൻകൊല്ലി, പൊഴുതന, പുൽപ്പള്ളി, തിരുനെല്ലി, മുട്ടിൽ, തൊണ്ടർനാട്, വൈത്തിരി സ്വദേശികളായ  ഓരോരുത്തരും സമ്പർക്കത്തിലൂടെ രോഗബാധിതരായി.
ബംഗളൂരുവിൽ  നിന്നും വന്ന കൽപ്പറ്റ, മേപ്പാടി സ്വദേശികൾ,  ഡൽഹിയിൽ നിന്നും വന്ന മുള്ളൻകൊല്ലി സ്വദേശി, കർണാടകയിൽ നിന്നും വന്ന മുട്ടിൽ സ്വദേശി,  തമിഴ്‌നാട്ടിൽനിന്നും വന്ന ബത്തേരി സ്വദേശി എന്നിവർക്കും രോഗം ബാധിച്ചു.
 
രോഗമുക്തി നേടിയവർ
തിരുനെല്ലി, തവിഞ്ഞാൽ സ്വദേശികളായ 10 പേർ വീതം, ബത്തേരി, മുട്ടിൽ, എടവക സ്വദേശികളായ 7 പേർ വീതം, നെന്മേനി 5 പേർ, വെള്ളമുണ്ട, കണിയാമ്പറ്റ, പുൽപ്പള്ളി, കേണിച്ചിറ, മേപ്പാടി സ്വദേശികളായ 3 പേർ വീതം, തൊണ്ടർനാട്, വൈത്തിരി, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, കൽപ്പറ്റ സ്വദേശികളായ ഓരോരുത്തരും സിഎഫ്എൽടിസിയിൽ നിന്ന് 11 പേരും മലപ്പുറം സ്വദേശികളായ രണ്ടുപേർ, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 32 പേരുമാണ് രോഗ മുക്തരായത്‌. 
 
495 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ  പുതുതായി നിരീക്ഷണ ത്തിലായത് 495 പേർ. 328 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 5124 പേർ. 663 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ചൊവ്വാഴ്‌ച  1376 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക്‌ അയച്ചത്. പരിശോധനക്ക്‌ അയച്ച 120745 സാമ്പിളുകളിൽ 119008 പേരുടെ ഫലം ലഭിച്ചു. ഇതിൽ 113095 നെഗറ്റീവും 5913 പോസിറ്റീവുമാണ്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top