30 November Monday
ഉദ്ഘാടനം 23ന്

മഴക്കാല ദുരിതമകലും; തിണ്ടുമ്മലിൽ കോൺക്രീറ്റ് പാലമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
മാനന്തവാടി
തവിഞ്ഞാൽ പഞ്ചായത്തിലെ തിണ്ടുമ്മലിൽ നിർമിച്ച പാലം വെള്ളിയാഴ്ച പകൽ രണ്ടിന് ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽനിന്നും 75 ലക്ഷം വിനിയോഗിച്ച് ഒമ്പതാം വാർഡ് ഇടിക്കരയിൽ തലപ്പുഴ പുഴക്ക് കുറുകെയാണ് പാലം നിർമിച്ചത്. 8, 9, 10 വാർഡുകളിലെ ഇരുനൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് പാലം.
പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇവിടെ കോൺക്രീറ്റ് പാലം വേണമെന്നുള്ളത്. മരപ്പാലമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എല്ലാ മഴക്കാലത്തും വെള്ളം കയറി പാലം ഒലിച്ചുപോകുകയോ തകരാറിലാകുകയോ ചെയ്യും. പിന്നെ ചുറ്റി സഞ്ചരിക്കണം. വേനൽക്കാലത്ത് വാഹനങ്ങൾ പുഴ ഇറക്കി കൊണ്ടുപോകണം. വർഷക്കാലത്ത് ഗതാഗതം പറ്റില്ല. മഴക്കാലത്ത് വെള്ളം കയറാത്തവിധം ഉയരത്തിലാണ് കോൺക്രീറ്റ് പാലം നിർമിച്ചത്. പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ആഗ്രഹം പൂർത്തിയായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top