20 November Wednesday

റൈഡിങ്‌ കമ്പത്തിൽ പൊലിഞ്ഞത്‌ തുഷാറിന്റെ ജീവൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
ബത്തേരി
ബൈക്ക് റൈഡിങ്ങിൽ വൈദഗ്ധ്യം പ്രകടമാക്കിയ തുഷാറിന് റൈഡിങ്ങിനിടെ ദാരുണാന്ത്യം. കെ എസ് ആർ ടി സി ബത്തേരി ഡിപ്പോയിലെ ഡ്രൈവർ ചെതലയം കൂത്തോടിയിൽ ദിവാകരന്റെയും ബിന്ദുവിന്റെയും ഏകമകനായ തുഷാറാണ് (19) ഗുണ്ടൽപേട്ടക്ക് സമീപം ഞായറാഴ്ച രാവിലെ വാഹനാപകടത്തിൽ മരിച്ചത്. ഡ്യൂക്ക് ബൈക്കുമായി റൈഡിങ്ങുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന ശീലമായിരുന്നു തുഷാറിന്. - 
കഴിഞ്ഞ ദിവസങ്ങളിൽ പുൽപ്പള്ളിയിലും എറണാകുളത്തും നടന്ന റൈഡിങുകളിൽ പങ്കെടുത്തു. കൽപ്പറ്റയിൽ നിന്നുള്ള മുപ്പതംഗ സംഘത്തിനൊപ്പം റൈഡിങ്ങിനായി ഗോപാൽ സ്വാമി ബേട്ടയിലേക്ക് പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തുഷാറിന്റെ മരണവിവരം അറിയുമ്പോൾ അച്ഛൻ ദിവാകരനും അമ്മ ബിന്ദുവും വടുവഞ്ചാലിലെ ദിവാകരന്റെ തറവാട്ട് വീട്ടിലായിരുന്നു.വിവരം അറിഞ്ഞ് ദിവാകരൻ മുതദേഹം സൂക്ഷിച്ച മൈസൂരിലെ ആർ കെ ആശുപത്രിയിലെത്തി.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ചെതലയത്തെ വീട്ടിലെത്തിക്കും.
പ്രധാന വാർത്തകൾ
 Top