13 November Wednesday

കാർഷിക മേഖല തകർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
കൽപ്പറ്റ
കാലവർഷം പിന്നിട്ട്‌ തുലവാർഷവും ഇടതടവില്ലാതെ പെയ്‌തതതോടെ ജില്ലയിലെ കാർഷിക മേഖലക്കുണ്ടാവുന്നത്‌ വൻ തിരിച്ചടി. നെല്ല്‌, കാപ്പി, ഇഞ്ചി, കുരുമുളക്‌, കമുക്‌, മഞ്ഞൾ, വാഴ എന്നിവക്കെല്ലാം തുടർച്ചയായുണ്ടാകുന്ന മഴ ദോഷം വരുത്തുമെന്ന്‌ കർഷകർ പറഞ്ഞു. കാലവർഷക്കെടുതിയാൽ ഹെക്ടർകണക്കിന്‌ കൃഷി നശിച്ചതിന്‌ പിന്നാലെയാണ്‌ തുടർമഴ  വിളകളെ ഒന്നടങ്കം ബാധിക്കുന്നത്‌. ഡിസംബറിൽ കൊയ്‌ത്ത്‌ ആരംഭിക്കുന്ന നെൽ കർഷകർ കടുത്ത ആശങ്കിയലാണ്‌. പാടങ്ങളിൽ നെല്ല്‌  കതിരുടന്ന സമയമാണിപ്പോൾ. തുടർച്ചയായി മഴ പെയ്യുന്നതിനാൽ നെല്ല്‌ പതിരാവുമെന്ന്‌ കർഷകർ പറഞ്ഞു.  നല്ല വെയിൽ കിട്ടേണ്ട സമയത്താണ്‌  ഈർപ്പമുള്ള കാലവസ്ഥ കാരണം വിള നശിക്കുന്നത്‌. ഇഞ്ചി കൃഷി ഇറക്കിയവരുടെ  കൃഷിയും വെള്ളത്തിലാണ്‌. പാടങ്ങളിൽ ഈർപ്പം നിറഞ്ഞതൊടെ ചീയൽ രോഗം വ്യാപകമാണ്‌. ഡിസംബറോടെയാണ്‌ ഇഞ്ചിയുടെ വിളവെടുപ്പ്‌. എന്നാൽ  രോഗം ബാധിച്ചതോടെ ഇഞ്ചി പറിച്ചുകളയേണ്ട സ്ഥിതിയാണ്‌. രോഗം ബാധിച്ചവ പറിച്ച്‌ മാറ്റിയില്ലെങ്കിൽ മറ്റുള്ളവയെും ഇത്‌ ബാധിക്കും. രോഗം ബാധിച്ച ഇഞ്ചിയായാതിനാൽ വിൽപനക്കുമ പ്രായസമുണ്ട്‌. ജില്ലയിൽനിന്നുള്ളവർ വലിയ പ്രതീക്ഷയോടെ   അതിർത്തി പ്രദേശമായ കർണാടകയിലും ഇഞ്ചികൃഷി നടത്തുന്നുണ്ട്‌. എന്നാൽ കഴിഞ്ഞ ഒരുമാസത്തോളമായി കർണാടകയിലും  മഴ തുടർച്ചയായി പെയ്യുന്നുണ്ട്‌. ഈ പ്രേദേശങ്ങളിലും രോഗം ബാധിച്ചു. വെയിൽ ലഭിക്കാത്തത്‌  മഞ്ഞൾകൃഷിക്കും ദേഷം ചെയ്യുന്നുണ്ട്‌. കുരുമുളക്‌, കാപ്പി, കമുക്‌ എന്നിവയിലെ കായ്‌കളെല്ലാം കൊഴിഞ്ഞു പോവുകയാണെന്ന്‌ കർഷകർ പറഞ്ഞു. മഴനിന്ന്‌ വെയിലാകുമ്പോൾ കൊടിയിൽനിന്ന്‌ കുരുമുളക്‌ മുപ്പെത്തുംമുൻപ്‌ തന്നെ പൊഴിയുകയാണ്‌.    കാപ്പിക്കുരുവും ഇതേ രിതിയിൽ കൊഴിയുന്നു. ഈർപ്പം കെട്ടിക്കിടക്കുന്നതിനാൽ ഫംഗസ്‌ ബാധയും ഉണ്ട്‌. വെള്ളം കെട്ടികിടന്നാണ്‌ വാഴ കൃഷിക്ക്‌ ദോഷമുണ്ടാവുന്നത്‌. 
ജില്ലയിൽ കാലവർഷത്തിൽ മാത്രം  സെപ്‌തംബറിലെ കണക്കുകൾ പ്രകാരം  20553 കർഷകരുടെ  4050.49 ഹെക്ടർ  കൃഷി നശിച്ചിരുന്നു. 1394.21  ഹെക്ടറിലെ 35 ലക്ഷത്തിലധികം  വാഴകൾ,  1978.5 ഹെക്ടറിലെ നെൽകൃഷി,  1.31 ഹെക്ടറിലെ കുരുമുളക്‌ എന്നിവയെല്ലാം നശിച്ചു. ഇതിന്‌ പിന്നാലെയാണ്‌  വിളവെടുപ്പിന്‌ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ  കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ തുടർമഴ ദുരിതമാവുന്നത്‌.
പ്രധാന വാർത്തകൾ
 Top