17 September Tuesday

മാനന്തവാടി ക്ഷീരസംഘത്തിൽ എൽഡിഎഫിന്‌ ഉജ്വലവിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
മാനന്തവാടി
മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നക്ക്‌ ഉജ്വല വിജയം.  എൽഡിഎഫ് നേതൃത്വം നൽകിയ  ക്ഷീരകർഷക ജനാധിപത്യ മുന്നണി മുഴുവൻ സീറ്റുകളിലും വിജയിച്ച്‌ ഭരണം നിലനിർത്തി.  തുടർച്ചയായി അഞ്ചാം തവണയാണ് എൽഡിഎഫ് സംഘത്തിന്റെ ഭരണത്തിലെത്തുന്നത്. ആകെയുള്ള 1794 വോട്ടിൽ 1648 വോട്ടുകൾ പോൾ ചെയ്തു.  ഇരുന്നൂറ്റി അമ്പതിലധികം  വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് മുന്നണിയിലെ മുഴുവൻ അംഗങ്ങളും വിജയിച്ചത്. പി ടി ബിജു, പി കെ എൽദോ, ഷിബു തോമസ്, സണ്ണി ജോർജ്, വർഗീസ് ജേക്കബ്, എം കെ ഗിരിജ, റെജി ജോസി,  ടി ജെ സോന,  സി സി രാമൻ എന്നിവരാണ്‌ വിജയികളായത്‌.  പ്രസിഡന്റായി പി ടി ബിജുവിനെ തെരഞ്ഞെടുത്തു. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോളിങ്ങ്  ഓഫീസർ പി അനിത വരണാധികാരിയായിരുന്നു. എൽഡിഎഫ്‌ പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പി വി സഹദേവൻ, കെ വി മോഹനൻ, കെ എം വർക്കി, ഇ ജെ ബാബു എം രജീഷ് എന്നിവർ നേതൃത്വം നൽകി. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top