25 August Sunday

ക്ഷീരകർഷ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ക്ഷീര കർഷകർ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ

കുറ്റ്യാടി 
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ക്ഷീരകർഷകർ നടത്തിയ മാർച്ചും ധർണയും കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പി നാണു അധ്യക്ഷനായി. കർഷകസംഘം കുന്നുമ്മൽ ഏരിയാ സെക്രട്ടറി ടി കെ മോഹൻദാസ്, ടി കെ നാണു, ടി പി പവിത്രൻ, കെ കെ രാഘവൻ, കെ പി ശ്രീധരൻ എന്നിവർ സംസാരിച്ചു. എൻ കെ ദിനേശൻ സ്വാഗതം പറഞ്ഞു.
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കാലിത്തീറ്റ വില വർധനവ് തടയുക, കാലിത്തീറ്റക്ക് 50 ശതമാനം സബ്സിഡി അനുവദിക്കുക, മിൽമയുടെ ചൂഷണം അവസാനിപ്പിക്കുക, ക്ഷീരസംഘം ജീവനക്കാരെ സർക്കാർ സംരക്ഷിക്കുക തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് മാർച്ചും  ധർണയും നടത്തിയത‌്.  
പ്രധാന വാർത്തകൾ
 Top