14 November Thursday

സംയോജിത കൃഷി നടീൽ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ആയഞ്ചേരി പഞ്ചായത്തിൽ സംയോജിത കൃഷി നടീൽ ഉത്സവം ടി കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യുന്നു

ആയഞ്ചേരി
സംയോജിത കൃഷി ആയഞ്ചേരി പഞ്ചായത്ത്‌തല നടീൽ ഉത്സവം പത്താം വാർഡിലെ ചേറ്റുകെട്ടി  പുത്തൂർ പറമ്പിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.  രണ്ട് ഹെക്ടർ സ്ഥലത്ത് പച്ചക്കറി, വാഴ, കിഴങ്ങ് വർഗങ്ങൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. പൊന്മേരി സർവീസ്‌ സഹകരണ ബാങ്ക്‌ സഹകരണത്തോടെ  കുടുംബശ്രീ  അയൽക്കൂട്ടങ്ങളുടേയും കർഷക ഗ്രൂപ്പുകളുടേയും നേതൃത്വത്തിലാണ്‌ കൃഷി. വി ടി ബാലൻ  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ പി കെ സജിത, പഞ്ചായത്തംഗം ടി വി കുഞ്ഞിരാമൻ, കെ സോമൻ, എൻ കെ രാജൻ, പുത്തൂർ അബ്ദുള്ള, ഷീമ തറമൽ എന്നിവർ സംസാരിച്ചു.
വടകര
വില്ല്യാപ്പള്ളി പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ്‌ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഓണത്തിന്‌ ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ നടീൽ ഉത്സവം പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ ബാബു കൊടക്കാട്ട്‌ ഉദ്‌ഘാടനംചെയ്‌തു. സിഡിഎസ്‌ ചെയർപേഴ്‌സൺ പ്രമീള വടക്കയിൽ അധ്യക്ഷയായി. എം എം വിലാസിനി സ്വാഗതവും കെ പി ഗീത നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top