കൽപ്പറ്റ
പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനർനിർമാണത്തിന് സർക്കാരിനൊപ്പം ജനങ്ങളും മുന്നിട്ടിറങ്ങിയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.- ‘ജനകീയം ഈ അതിജീവനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടൊന്നാകെ പുനർനിർമാണത്തിൽ പങ്കെടുത്തു. സംഘടനകളും പങ്കാളികളായി. നാനാതുറകളിലുള്ളവർ ദുരിതബാധിതർക്ക് സഹായവുമായെത്തി. റീബിൽഡ് കേരളയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. കെയർഹോം പദ്ധതി പ്രകാരം സഹകരണവകുപ്പ് ജില്ലയിൽ 84 വീടുകൾ നിർമിച്ചു. മറ്റ് വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നിർമിച്ച വീടുകൾ ഇതിനുപുറമെയാണ്. കേരളത്തിന്റെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.