25 July Sunday

ജില്ലയുടെ നിരത്തുകൾ ഇന്ന് നിശ്ചലമാകും

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കൽപ്പറ്റ
  മഹാമാരിയുടെ കടുത്ത പ്രതിസന്ധിക്കിടയിലും ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധനവില വർധനയ്ക്കെക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നിരത്തുകൾ സ്തംഭിപ്പിക്കും.  പകൽ 11 മുതൽ 11.15 വരെയാണ് സമരം. വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് പ്രതിഷേധ സമരത്തിൽ പങ്കെടുക്കും. 
   ഇന്ധനവില 40 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ബിജെപി സർക്കാർ ദിനംപ്രതി വില വർധിപ്പിക്കുകയാണ്. പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മോഡി സർക്കാർ ജനങ്ങളെ  മഹാമാരി കാലത്ത് ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്‌. ജില്ലയിൽ പഞ്ചായത്ത്–മുനിസിപ്പൽ കേന്ദ്രങ്ങളിലായി 26 ഇടത്താണ് സമരകേന്ദ്രങ്ങൾ. കൽപ്പറ്റയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മൂലങ്കാവിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി, തിരുനെല്ലിയിൽ പ്രസിഡന്റ് പി വി സഹദേവൻ, മാനന്തവാടിയിൽ പി കെ മൂർത്തി, ബത്തേരിയിൽ പി പി ആലി, കമ്പളക്കാടിൽ സി മൊയ്തീൻ കുട്ടി എന്നിവർ സമരം ഉദ്ഘാടനം ചെയ്യും. 
   മോട്ടോർ സെെക്കിൾ ഉൾപ്പെടെയുള്ള   സ്വകാര്യ വാഹനങ്ങൾ സമരത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കൺവീനർ വി വി ബേബി, ചെയർമാൻ പി പി ആലി എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top