05 August Thursday

കുടുംബശ്രീ മിഷൻ രണ്ടാംഘട്ട
 പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കൽപ്പറ്റ
കുടുംബശ്രീ മിഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്യാമ്പയിൻ രണ്ടാം ഘട്ടം ആരംഭിച്ചു. ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാരിൽനിന്ന് പരിശീലനം നേടിയവരാണ് സിഡിഎസ്‌ തലത്തിൽ പരിശീലനം നൽകിയത്.  സിഡിഎസ്‌ തലത്തിൽ പരിശീലനം നേടിയവരാണ് വാർഡ് തലത്തിൽ പരിശീലനം നൽകുക. ഒരേസമയം നിരവധി പേർ പരിശീലകരാകും എന്നതോടൊപ്പം പരമാവധി ആളുകളിലേക്ക് സന്ദേശം കൈമാറാനും കഴിയും. 
   കോവിഡ് ബാധിച്ചവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രോഗം വരാതിരിക്കാനുള്ള പ്രതിരോധം, വാക്‌സിനേഷൻ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങി 10 വിഷയങ്ങളാണ് ക്ലാസിൽ കൈകാര്യം ചെയ്യുക.  
   ജില്ലയിൽ 52 പേരും സിഡിഎസ്‌ തലത്തിൽ 512 പേരും എഡിഎസ്‌  തലത്തിൽ 3584 പേരുമാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നേടിയത്. രണ്ടാം ഘട്ടത്തിൽ 9000 അയൽക്കൂട്ടങ്ങളിലെ 45,000 പേർ പരിശീലനത്തിൽ പങ്കാളികളാവും. ഇവർ വഴി ജില്ലയിലെ ഒരു ലക്ഷം കുടുംബങ്ങളിൽ പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശം എത്തിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും കഴിയും. ഇവർ വഴി പ്രാദേശിക  പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top