15 September Sunday

നല്ലൂർനാട് സഹകരണ ബാങ്കിൽ ചികിത്സാസഹായ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
മാനന്തവാടി
നല്ലൂർനാട് സർവീസ‌് സഹകരണ ബാങ്ക‌്  എ  ക്ലാസ്സ് മെമ്പർമാർക്കായി ഏർപ്പെടുത്തിയ  ചികിത്സ സഹായ പദ്ധതി  ഒ ആർ കേളു എംഎൽഎ  ഉദ‌്ഘാടനം ചെയ‌്തു.  ബാങ്ക് പ്രസിഡന്റ‌് മനു ജി  കുഴിവേലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത‌് അംഗം  എൻ പ്രഭാകരൻ, കെ മുരളിധരൻ‌,  ഷീല കമലാസൻ, എം പി വത്സൻ അംബുജാക്ഷി, പി ആർ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സതീഷ് ബാബു സ്വാഗതവും സി എം സന്തോഷ് നന്ദിയും പറഞ്ഞു. എസ‌്എസ‌്എൽസി, പ്ലസ‌് ടു പരീക്ഷകളിൽ  ഉന്നതവിജയികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് കോഴ്സിന്റെ ഉദ്ഘാടനവും ഒ ആർ ആർകേളു എംഎൽഎ നിർവഹിച്ചു.
പ്രധാന വാർത്തകൾ
 Top