29 May Friday

കുടകിലെ കോവിഡ്‌ പഴുതടച്ച്‌ പരിശോധന

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
മാനന്തവാടി
കേരള–-കർണാടക അതിർത്തിയായ കുടകിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടർന്ന്‌ അതിർത്തിയിൽ കർശന പരിശോധന. ഇരുസംസ്ഥാനങ്ങളും പരിശോധനകൾ ശക്തമാക്കി. കുടകിൽനിന്നും വരുന്ന മുഴുവനാളുകളെയും കേരള അതിർത്തിയിൽ ആരോഗ്യവകുപ്പ്‌ പരിശോധിച്ചാണ്‌ കടത്തിവിടുന്നത്‌.   വിലാസവും യാത്രാവിവരങ്ങളും രേപ്പെടുത്തുന്നുണ്ട്‌. പനിയും മറ്റുരോഗലക്ഷണങ്ങളും ഉള്ളവരുടെ വിവരങ്ങൾ പ്രത്യേകമെടുക്കും.   ചികിത്സ ആവശ്യമുള്ളവരെ ഡോക്ടർമാരുമായി ബന്ധപ്പെടുത്തും. 
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള അത്യാവശ്യക്കാരെയല്ലാതെ ആരെയും കർണാടക പൊലീസ്‌ സംസ്ഥാനത്തേക്ക്‌ പ്രവേശിപ്പിക്കുന്നില്ല. കടത്തിവിടുന്നവരെ  ആരോഗ്യവകുപ്പ്‌ പരിശോധിക്കും. കർണാടക്കാരെ കേരളത്തിലേക്കും വിടുന്നില്ല. കടുത്ത നിയന്ത്രണമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. കുടകിൽനിന്നും ഇതരസംസ്ഥാനക്കാർ പൂർണമായും ഒഴിയണമെന്നാണ്‌ ഉത്തരവ്‌. ഇതിൽ ഏറെയും മലയാളികളാണ്‌. ഇങ്ങനെവരുന്ന എല്ലാവരെയും കേരളവും പരിശോധിക്കുന്നുണ്ട്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top