27 May Wednesday

നിരീക്ഷണത്തിൽനിന്നും പുറത്തുചാടിയ 4പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കൽപ്പറ്റ
നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ്‌ നിർദേശിച്ചിട്ടും പുറത്തിറങ്ങി കറങ്ങിയ നാലുപേരെ  പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുട്ടിൽ കുഞ്ഞിണ്ണിപ്പടി ഇല്ലിക്കോടിയിൽ മുഹമ്മദ്‌ ഷെഫീഖ്‌ (29), പരിയാരം കാരക്കുളയിൽ അഷറഫ്‌, തോമാട്ടുചാൽ കോണ്ടാനത്ത്‌ സഫീർ(32), പുൽപ്പള്ളി അമരകുനി ആടിക്കൊല്ലി കരിക്കേടത്ത്‌ വീട്ടിൽ  ജോസ്‌(35) എല്ലാവരും വിദേശത്തുനിന്നും എത്തിയവരായിരുന്നു. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദേശങ്ങൾ ലംഘിച്ച്‌ പുറത്തിറങ്ങി ആളുകളിൽ പരിഭ്രാന്തി ഉണ്ടാക്കിയതിനാണ്‌ അറസ്‌റ്റ്‌.  വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന കർശന നിർദേശത്തോടെ  നാല്‌ പേർക്കും  ജാമ്യം അനുവദിച്ചു.  നിർദേശം ലംഘിക്കുന്നവർക്കെതിരെ  നടപടി ശക്തമാക്കുമെന്നും ജില്ലാ പൊലീസ്‌ മേധാവി ആർ ഇളങ്കോ അറിയിച്ചു. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top